ചേരുവകള്‍:
തരി റവ - 1 കപ്പ്.
മഞ്ഞള്‍പൊടി - ഒരു നുള്ള്
കാരറ്റ് - ഒരു കഷണം പൊടിയായി അരിഞ്ഞത്.
പച്ചമുളക് - രണ്ടോ മൂന്നോ എണ്ണം വട്ടത്തില്‍ അരിഞ്ഞത്.
ഇഞ്ചി- ഒരു കഷണം പൊടിയായി അരിഞ്ഞത്.
കറിവേപ്പില - ഒരു തണ്ട്.
എണ്ണ - 30 മില്ലി.
ഉഴുന്നുപരിപ്പ് : ഒരു സ്പൂണ്‍.
കടുക് - ഒരു നുള്ള്
ഉപ്പ്- പാകത്തിന്
പഞ്ചസാര - ഒന്നോ രണ്ടോ സ്പൂണ്‍. (നിര്‍ബന്ധമില്ല )
വെള്ളം - ഒന്നര കപ്പ്.
പാചകരീതി.
ഇതുണ്ടാക്കാന്‍ നിര്‍ബന്ധമായും രണ്ട് അടുപ്പ് വേണം. ഒരടുപ്പില്‍ ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഉഴുന്ന് പരിപ്പ് വറുക്കുക. ഇളം ബ്രൌണ്‍ ആകുമ്പോ: കടുക്, ഇഞ്ചി, മുളക്, കറിവേപ്പില ഇവയും മൂപ്പിയ്ക്കുക. പിന്നെ മഞ്ഞള്‍ പൊടി, ഉപ്പ്, പഞ്ചസാര, കാരറ്റ് ഇവയും ചേര്‍ത്ത് നന്നായി തിളപ്പിയ്ക്കുക.
ഇതേ സമയം മറ്റേ അടുപ്പില്‍ ചട്ടിയില്‍ റവ ചെറുതായി ചൂടാക്കുക. അധികം മൂക്കരുത്, ചെറുതീയ് മതി. ഏകദേശം പാകമായാല്‍, മറ്റേ അടുപ്പില്‍ തിളയ്ക്കുന്ന വെള്ളം ഇതിലേയ്ക്ക് ഒഴിയ്ക്കുക. ഒറ്റയടിയ്ക്ക് ഒഴിയ്ക്കാതെ അല്പാല്പം ഇളക്കികൊണ്ട് ഒഴിയ്ക്കുക. വെള്ളം കൂടിപ്പോകരുത്. റവ സ്പോഞ്ച് പോലെ വീര്‍ക്കും. നന്നായി ഇളക്കി എല്ലായിടവും ഒരേ പോലെ ആക്കുക. തീകെടുത്തി അല്പനേരം അടച്ചു വെയ്ക്കുക. തുറന്നുനോക്കുമ്പോള്‍ ഇളം മഞ്ഞ ഉപ്പുമാവ് റെഡി. വിരലമര്‍ത്തിയാല്‍ ബ്രെഡ് പോലെ അമരും. അത്ര സോഫ്റ്റായിരിയ്ക്കും. ഞാന്‍ പറഞ്ഞതു പോലെയൊക്കെയാണ് ഉണ്ടാക്കിയതെങ്കില്‍ അതീവ രുചികരമായിരിയ്ക്കും.
By: Biju Alakode
No comments:
Post a Comment