ബ്രഡ് - 1 പാക്കെറ്റ്. ( ചെറുതായി പിചി പിച്ചി പിച്ചി വക്കുക...വേദനിച്ചൊട്ടെ....))
സവാള - 2 എണ്ണം..
പച്ചമുളക്- 1 എണ്ണം..
കറിവേപ്പില..
കടുക്..
ഓയിൽ...
ദോശപ്പൊടി..
ഞായറാഴ്ച ആസ്വദിക്കാൻ തീരുമാനിക്കുക..ആദ്യം തന്നെ...പിന്നെ ചീനച്ചട്ടി അടുപ്പെൽ വചു എണ്ണ ( കുറച്ച് അധികം വേണം ...എന്നാലെ സ്വാദ് വരൂ...)) ചൂടാകുമ്പോൾ കടുകു പൊട്ടിച്ച് കറിവെപ്പിലയും പച്ചമുളകും സവാളയും ചേർക്കുക...ഒരു ലേശം ഉപ്പു ചേർത്താൽ വേഗം വഴന്നു കിട്ടും...ബ്രൌൺ നിറമാകുമ്പോൾ ദോശപ്പൊടി രണ്ട് വലിയ സ്പൂൺ ചെർക്കുക...പെട്ടെന്നു തന്നെ ബ്രഡ്ഡ് അതിലെക്കിടുക...തീരെ ചെറിയ ചൂടിൽ നന്നായി ഇളക്കിയെടുക്കുക..ഒന്നു അടച്ച് വചു പെട്ടെന്നു തന്നെ അടപ്പു മാറ്റുക...:))) ( അത് ഒരു തരം കളിയാണു...ആരും പേടിക്കണ്ട...)))) എണ്ണ് ധാരാളമുണ്ടേങ്കിൽ മൊരിഞ്ഞ് വരും...ഇല്ലെങ്കി ഇങനെ കഴിചാ മതി....അല്ല പിന്നെ....കെച്ച്പ്പിനെയോ മറ്റോ കൂട്ടിനു വിളിക്കുക...വേണെങ്കി കഴിക്കുക...
By: Veena
No comments:
Post a Comment