ഹായി ഫ്രണ്ട്സ്..ഇന്നിതാ നിങ്ങള്ക്ക് മുന്നില്‍ ചൌ ചൌ..കൂട്ട്....ഓമക്കായ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ എന്ന പോലെ ഉള്ള ഒരു തരം കായ ...അവളെക്കാള്‍ കുറച്ചു കൂടി നിറമുണ്ട്...പച്ചനിറമുള്ള സുന്ദരി...:)) യെസ്...ഇതിന്റെ നനുത്ത തൊലി കളഞ്ഞു ചെറ്യേ കഷ്ണങ്ങള്‍ ആക്കുക...എന്നിട്ട് കുറച്ചു ചെറുപയര പരിപ്പും ചേര്‍ത്ത് മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക...ഓക്കേ..? അത് വേകുന്ന സമയം കൊണ്ട് അല്‍പ്പം എണ്ണയില്‍ കുറച്ചു ഉഴുന്നുപരിപ്പും രണ്ടു മൂന്നു റെഡ് ചില്ലീം ഒന്ന് മൂപ്പിച്ചു എടുക്കുക..അര മുറി തേങ്ങ ചിരകിയതും അല്‍പ്പം ജീരകവും ഈ മൂപിലാനെയും ചേര്‍ത്ത് നന്നായി അരക്കുക..വെന്ത കഷ്ണത്തില്‍ ഉപ്പു ചേര്‍ക്കാന്‍ പ്രത്യേകം പറയണോ...ഹല്ലാ പിന്നെ..എന്നിട്ട് അരച്ചത് ചേര്‍ക്കുക...വാങ്ങുക..കറിവേപ്പില കടുക് മുളക് വറുത്തിടുക..വൌ വൌ എന്ന് പറയുക...കഴിഞ്ഞു....:))
No comments:
Post a Comment